Latest NewsNewsSaudi ArabiaInternationalGulf

ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിൽ തീപിടുത്തം: 20 പേർ വെന്തുമരിച്ചു

റിയാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. തീപിടുത്തത്തിൽ 20 പേർ വെന്തുമരിച്ചു. സൗദി അറേബ്യയിലെ അബഹയ്ക്ക് സമീപമാണ് അപകടം നടന്നത്. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയിൽ ഷഹാർ അൽറാബത് എന്ന ചുരത്തിൽ വെച്ചാണ് ബസിന് തീപിടിച്ചത്.

Read Also: ബിഎംഡബ്ല്യു: ഏറ്റവും പുതിയ സൂപ്പർ ബൈക്കായ ആർ18 ട്രാൻസ്കോണ്ടിനെന്റൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ബസ് പൂർണ്ണമായും കത്തിയമർന്നു. വാഹനത്തിൽ തീയാളിപ്പടരുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്.

Read Also: പുതിയ ഹാൾമാർക്ക്: അനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button