Latest NewsIndia

‘സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞതിന് തെളിവ് തരണം, രാഹുൽ മാപ്പ് പറഞ്ഞതിന്റെ തെളിവ് തരാം: രഞ്ജിത് സവർക്കർ

സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് വി ഡി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തോട് പ്രതികരിച്ച രഞ്ജിത് സവർക്കർ , രാഹുൽ ചെയ്യുന്നതെതെല്ലാം ബാലിശമാണെന്ന് പറഞ്ഞു.

‘സവർക്കർ അല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ സവർക്കർ മാപ്പ് പറഞ്ഞതായി തെളിയിക്കുന്ന രേഖകൾ കാണിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. നേരെമറിച്ച്, അദ്ദേഹം (രാഹുൽ ഗാന്ധി) രണ്ട് തവണ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. രാഹുൽ ഗാന്ധി ചെയ്യുന്നതെല്ലാം ബാലിശമാണ്,’- രഞ്ജിത് സവർക്കർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയം പ്രചരിപ്പിക്കാൻ ദേശസ്‌നേഹികളുടെ പേരുകൾ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button