Latest NewsIndiaNews

മക്കളെയുമെടുത്ത് കിണറ്റിൽ ചാടി: മൂന്ന് കുട്ടികൾ മരിച്ചു, അമ്മ കയറിൽ തൂങ്ങിക്കിടന്നു

ഭോപ്പാൽ: മധ്യപ്രദേശിൽ നാല് മക്കളുമായി കിണറ്റിൽ ചാടിയ യുവതിക്കെതിരെ കേസ്. ബുർഹാൻപുർ ജില്ലയിൽ ബൽദി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നാല് മക്കളെ കിണ്ണറ്റിൽ തള്ളിയിട്ടശേഷം യുവതി പിന്നാലെ ചാടുകയായിരുന്നു. എന്നാൽ, യുവതി മരിച്ചില്ല. ഒപ്പം മൂത്തമകളും രക്ഷപ്പെട്ടു. മൂന്ന് മക്കൾഃ ദാരുണാന്ത്യം. ഭർത്താവുമായി വഴക്കിട്ടതിനെത്തുടർന്നാണ് മുപ്പതുകാരി മക്കളെയും എടുത്ത് കിണറ്റിൽ ചാടിയത്.

18 മാസം പ്രായമുള്ള ഇളയ കുഞ്ഞ് ഉൾപ്പെടെ നാല് മക്കളുമായാണ് പ്രമീള ബിലാല എന്ന യുവതി കിണറ്റിൽ ചടിയത്. ഇളയ മകന് പുറമെ, യുവതിയുടെ മൂന്നും അഞ്ചും വയസുള്ള രണ്ട് പെൺമക്കളാണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയതോടെ യുവതി പ്രാണഭയത്തിൽ കയറിൽ പിടിച്ച് നിൽക്കുകയായിരുന്നു. മൂത്ത മകളും ഇതുപോലെ കയറിൽ തൂങ്ങി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് രാഹുൽ കുമാർ പറഞ്ഞു.

കിണറിൽ നിന്ന് മൂന്ന് കുട്ടികളുടെയും മൃതദേഹം അധികൃതർ പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഭർത്താവ് രമേഷുമായി വഴക്കിട്ടതിനെത്തുടർന്നാണ് പ്രമീള കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേർന്ന കിണറ്റിൽ തന്നെയാണ് യുവതി മക്കളുമായി ചാടിയത്. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button