Latest NewsNewsTechnology

മുന്നേറ്റം തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 300 ദശലക്ഷം തൊഴിലവസരങ്ങളെ ബാധിക്കാൻ സാധ്യത

46 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ജോലികളും, 44 ശതമാനം നിയമപരമായ ജോലികളുമാണ് മാറ്റി സ്ഥാപിക്കപ്പെടുക

ലോകത്തുടനീളം അതിവേഗത്തിൽ കുതിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഗോൾഡ്സ്മാൻ സാച്ചസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദ്രുതഗതിയിലുള്ള വളർച്ച 300 ദശലക്ഷം തൊഴിൽ അവസരങ്ങളെയാണ് ബാധിക്കുക. ഇത് തൊഴിൽ വിപണിയിൽ വലിയ തോതിലുള്ള പ്രതിസന്ധി സൃഷ്ടിച്ചേക്കാനും സാധ്യതയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ പ്രചാരത്തിലാകുന്നതോടെ യുഎസിലെയും, യൂറോപ്പിലെയും നിലവിലുള്ള ജോലികളിൽ മൂന്നിൽ രണ്ട് ജോലികളും ഒരു പരിധിവരെ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ.

ചാറ്റ്ജിപിടി പോലെയുള്ള സംവിധാനങ്ങൾക്ക് മനുഷ്യന് സമാനമായ പ്രവൃത്തികൾ ചെയ്യാൻ സാധിക്കുമെന്നതിനാൽ ഉൽപ്പാദനക്ഷമതയും ഉയരും. തൊഴിൽ വിപണിയെ സാരമായി ബാധിക്കുമെങ്കിലും, ആഗോള ജിഡിപി 7 ശതമാനമായി തുടരുന്നതാണ്. 46 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ജോലികളും, 44 ശതമാനം നിയമപരമായ ജോലികളുമാണ് മാറ്റി സ്ഥാപിക്കപ്പെടുക. അതിനാൽ, ഭരണപരവും നിയമപരവുമായ മേഖലകളെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച കൂടുതലായും ബാധിക്കാൻ സാധ്യത.

Also Read: ഇത്തിഹാദ് എയർവെയ്സ്: ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button