KeralaLatest NewsNews

ചിന്താ ജെറോം ഒറ്റയ്ക്കല്ല, മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോനെ ‘നാരായണ’ മേനോനാക്കി സ്മൃതിമധുരം കമ്മിറ്റി, ട്രോൾ

മഹാകവി വൈലോപ്പിള്ളി ശ്രീധര മേനോനെ ‘നാരായണ’ മേനോനാക്കിക്കൊണ്ടുള്ള സ്മൃതിമധുരം കമ്മിറ്റിയുടെ നോട്ടീസ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വൈലോപ്പിള്ളി സ്മൃതിമധുരം 2023 ന്റെ നോട്ടീസിലാണ് കമ്മിറ്റിക്ക് ഇത്തരമൊരു അബദ്ധം പറ്റിയിരിക്കുന്നത്. സംഭവത്തെ ട്രോളി അഡ്വ. എ ജയശങ്കർ രംഗത്ത്. ചിന്താ ജെറോം ഒറ്റയ്ക്കല്ലെന്നും മഹാകവി വൈലോപ്പിള്ളി ‘നാരായണ’ മേനോൻ്റെ സ്മരണാർത്ഥം സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ഏർപ്പെടുത്തിയ കമ്മറ്റിക്ക് വിപ്ലവാഭിവാദ്യങ്ങൾ എന്നുമാണ് ജയശങ്കർ തനറെ ഫേസ്‌ബുക്കിൽ കുറിച്ചത്.

നേരത്തെ, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് ഏറെ തലവേദന സൃഷ്ടിച്ച വിവാദമായിരുന്നു ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ്. മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാണ് എന്ന് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയതായിരുന്നു വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായത്. 2021-ല്‍ ഡോക്ടറേറ്റ് നേടിയ ചിന്ത ഗവേഷണം പൂര്‍ത്തീകരിച്ചത് കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. പി. പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പ്രസ്തുത ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അധ്യായത്തില്‍ തന്നെയായിരുന്നു പിഴവ്.

എ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

shortlink

Related Articles

Post Your Comments


Back to top button