Latest NewsNewsBusiness

പിരിച്ചുവിടൽ നടപടിയുമായി അൺഅക്കാദമി, 380 ജീവനക്കാർ പുറത്തേക്ക്

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് വിവിധ ഘട്ടങ്ങളിൽ കമ്പനി പിരിച്ചുവിടൽ ആരംഭിച്ചത്

രാജ്യത്തെ പ്രമുഖ പഠന സാങ്കേതികവിദ്യ സ്ഥാപനമായ അൺഅക്കാദമി പിരിച്ചുവിടൽ നടപടിയുമായി വീണ്ടും രംഗത്ത്. ഇത്തവണ കമ്പനിയിലെ 12 ശതമാനം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ഇതോടെ, 380 ജീവനക്കാർ അൺഅക്കാദമിയിൽ നിന്നും പുറത്തായി. തുടർച്ചയായ നാലാം തവണയാണ് അൺഅക്കാദമി പിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയത്.

ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് വിവിധ ഘട്ടങ്ങളിൽ കമ്പനി പിരിച്ചുവിടൽ ആരംഭിച്ചത്. കൂടാതെ, 2022 ജൂണില്‍ സഹസ്ഥാപകരുടെ ശമ്പളം ഉൾപ്പെടെയുള്ളവ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരുന്നു. കമ്പനിയെ ലാഭത്തിലാക്കാൻ ഒട്ടനവധി ശ്രമങ്ങൾ ഇതിനോടകം തന്നെ നടത്തിയിട്ടുണ്ട്. 2022 നവംബറിൽ 350 ജീവനക്കാരെയാണ് അൺഅക്കാദമി പിരിച്ചുവിട്ടത്. 2021-22 സാമ്പത്തിക വർഷത്തിൽ അൺഅക്കാദമിയുടെ ആകെ നഷ്ടം 2,693 കോടി രൂപയും, വരുമാനം 718 കോടിയുമായിരുന്നു. അൺഅക്കാദമിക്ക് പുറമേ, ബൈജൂസ്, വേദാന്തു തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികളെല്ലാം വിവിധ ഘട്ടങ്ങളിലായി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Also Read: ‘കള്ളനും ഭ​ഗവതിയും’ മാർച്ച് 31ന്: പ്രീ റിലീസ് ടീസർ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button