Latest NewsKeralaNews

‘അങ്ങനെ ഒക്കെ പറയാമോ? തെറ്റല്ലേ’: ‘സമസ്ത ഭരിക്കുന്ന കേരളം’ എന്ന കമന്റിൽ ജസ്ല മാടശ്ശേരിയുടെ പരിഹാസം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുമെന്ന കേന്ദ്രത്തിന്റെ ബില്ലിൽ പുരോഗമന-സ്ത്രീപക്ഷ ഇടത് സർക്കാർ ഭരിക്കുന്ന കേരളം നൽകിയ മറുപടി വിവാദങ്ങളിലേക്ക്. പ്രായപരിധി ഉയര്‍ത്തേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കേരളം. സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നിയമഭേദഗതിക്കെതിരെയാണ് കേരളം കത്തു നല്‍കിയത്. നിയമഭേദഗതിയില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനിതാ കമ്മീഷന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ തങ്ങളുടെ നിലപാടറിയിച്ചത്.

കേരളത്തിന്റെ മറുപടി പുറത്തുവന്നതോടെ നിരവധി ഇടങ്ങളിൽ നിന്നായി ‘സമസ്ത അഭരിക്കുന്ന കേരളത്തിൽ ഇതിനപ്പുറം പ്രതീക്ഷിക്കുന്നുണ്ടോ’ എന്ന തരത്തിൽ ചില കമന്റുകളും സോഷ്യൽ മീഡിയകളിൽ ഉയർന്നുവന്നിരുന്നു. ഇത്തരം പരിഹാസ കമന്റുകൾക്ക് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. ‘സമസ്ത ഭരിക്കുന്ന കേരളത്തിൽ ഇതിനപ്പുറം നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്നൊരു കമന്റ് കണ്ടു. ഏയ് അങ്ങനൊന്നും പറഞ്ഞൂടാ, ആ പറഞ്ഞത് ശെരിയല്ല, അങ്ങനെ ഒക്കെ പറയാമോ? തെറ്റല്ലേ? നമ്മുടെ കേരളത്തെ തന്നെയാണോ പറഞ്ഞത്… ഏയ്.. ഒരിക്കലുമാവില്ല.. ആവാൻ പാടില്ലല്ലോ.. അല്ല ഇനി ആണോ?’, ജസ്ല ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, പതിനെട്ടു വയസ്സായാല്‍ പെണ്‍കുട്ടിക്ക് വോട്ടു ചെയ്യാനാകുമെങ്കില്‍ വിവാഹം കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് കേരളത്തിന്റെ അഭിപ്രായം. പോക്‌സോ നിയമത്തില്‍ ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവര്‍ക്ക് തടസമില്ലെന്നതും കേരളം അയച്ച കത്തില്‍ ചൂണ്ടികാണിക്കുന്നു. വിവാഹപ്രായം ഉയർത്തുന്നത് അപ്രതീക്ഷിത ഗർഭധാരണത്തിന് വഴിവയ്ക്കുമെന്നും നിർബന്ധിത ഗർഭം അലസിപ്പിക്കലിന് കാരണമാകുമെന്നുമാണ് കേരളത്തിന്റെ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button