Latest NewsNewsIndia

ഏഴ് വർഷം കൊണ്ട് രണ്ട് കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് കേന്ദ്രം, പുതിയ വിദേശ വ്യാപാര നയം പ്രാബല്യത്തിൽ

പുതിയ വിദേശ വ്യാപാര നയത്തിന് അന്തിമ തീയതിയോ, കാലാവധിയോ ഇല്ലെന്നതാണ് പ്രധാന പ്രത്യേകത

രാജ്യത്തെ കയറ്റുമതി 2030 ഓടെ രണ്ട് ലക്ഷം കോടി ഡോളർ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായുളള പുതിയ വിദേശ വ്യാപാര നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇൻസെന്റീവുകളിൽ നിന്ന് വ്യത്യസ്ഥമായി കൂടുതൽ ഇളവുകളും, അർഹതയെ അടിസ്ഥാനമാക്കിയുള്ള മറ്റ് ആനുകൂല്യങ്ങളും ഉൾക്കൊള്ളിച്ചാണ് പുതിയ നയത്തിലൂടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുക. പുതിയ നയം 2023-24 സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്ന് (ഏപ്രിൽ 1) പ്രാബല്യത്തിലാകും

പുതിയ വിദേശ വ്യാപാര നയത്തിന് അന്തിമ തീയതിയോ, കാലാവധിയോ ഇല്ലെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ, ആവശ്യം വരുന്ന ഘട്ടത്തിലെല്ലാം പുതിയ പരിഷ്കാരം കൊണ്ടുവരാൻ കഴിയുന്ന തരത്തിലാണ് വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചിരിക്കുന്നത്. രൂപ ഉപയോഗിച്ചുള്ള വ്യാപാരം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് പുതിയ വിദേശ വ്യാപാര നയം പ്രകാശനം ചെയ്തത്. 2015- ൽ തുടക്കമായ നിലവിലെ വ്യാപാര നയത്തിന്റെ കാലാവധി 2020- ൽ അവസാനിച്ചതാണെങ്കിലും, കോവിഡ് പ്രതിസന്ധികളെ തുടർന്ന് 2023 മാർച്ച് 31 വരെ ദീർഘിപ്പിക്കുകയായിരുന്നു.

Also Read: ആറ് മാസം ഗര്‍ഭിണിയായ സ്ത്രീയേയും കുട്ടികളേയും വധശിക്ഷയ്ക്ക് വിധേയരാക്കി ഉത്തര കൊറിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button