KeralaLatest NewsNews

എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ഒരുകൂട്ടര്‍ മലയാളികളുടെയിടയിലുണ്ട് : സുരേഷ് ഗോപി

 

തിരുവനന്തപുരം: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് സുരേഷ് ഗോപി. നല്ലൊരു നടന്‍ എന്നതിലുപരി മികച്ച ചാരിറ്റി പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനും കൂടിയാണ്. ജാതി-മതഭേദമന്യെ തന്നെക്കൊണ്ട് കഴിയുന്ന വിധം ആളുകളെ സഹായിക്കാനും ഒരു മടിയും ഇല്ലാത്ത നടനും കൂടിയാണ് അദ്ദേഹ അദ്ദേഹം സഹായം ചെയ്യുന്നത് രാഷ്ട്രീയ പ്രവര്‍ത്തജകന്റെ റോളില്‍ അല്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഇതൊക്കെയാണെങ്കിലും മലയാളികളുടെയിടയില്‍ നിന്ദിക്കുന്ന ചിലര്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Read Also: പുരുഷ ബീജങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കാൻ നെല്ലിക്കാ ജൂസ്

തൃശൂര്‍ ഉള്ള ആളുകള്‍ നടനെ അവഹേളിച്ച സംഭവം വാര്‍ത്തകളില്‍ നിറഞ്ഞ ഒന്നായിരുന്നു. താന്‍ സഹായിച്ചവരില്‍ നിന്നും തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഫില്മി ബീറ്റ് ചാനലുമായി സുരേഷ് ഗോപി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാകുന്നത്.

‘കോവിഡിന് മുന്‍പ് ഇരുപത്തിയെട്ട് വയസ്സുള്ള ഒരു യുവതി ലോസ്ഏഞ്ചല്‍സില്‍ പഠിക്കാന്‍ പോയിരുന്നു. ഗര്‍ഭിണിയായ ആ യുവതി കോവിഡ് രൂക്ഷമായിരിക്കുമ്പോള്‍ അവിടെ വെച്ച് പ്രസവിക്കുകയും ചെയ്തു. അതിനിടയില്‍ അവരുടെ വിസ കാലാവധിയും അവസാനിച്ചു. അവിടെ വെച്ച് കുഞ്ഞിനെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടാണ് ലഭിച്ചത്. യുവതിയുടെയും ഭര്‍ത്താവിന്റെയും വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് താമസിക്കുന്ന ഫ്‌ളാറ്റിന് വാടക കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നു. എങ്ങനെയെങ്കിലും ഒളിച്ചോടി വരാമെന്നു കരുതിയാല്‍ എയര്‍പോട്ടില്‍ കുഞ്ഞിനെ അവര്‍ക്കൊപ്പം വിടില്ലെന്ന് പറഞ്ഞു. ഉടന്‍ തന്നെ വിളിച്ച് കരഞ്ഞ് അപേക്ഷിക്കുകയായിരുന്നു. ഉടന്‍ തന്നെ ലോസ്ആഞ്ചല്‍സില്‍ ഉള്ള സുഹൃത്തിനെ വിളിച്ച് അവരെ അവിടെ നിന്നും കടത്താനുള്ള ശ്രമങ്ങള്‍ ഏര്‍പ്പാടാക്കി. തുടര്‍ന്ന് അമിത് ഷായെ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ അവര്‍ക്ക് നാട്ടിലെത്താന്‍ പറ്റി’ അദ്ദേഹം പറഞ്ഞു.

എന്നാല്‍, പിന്നീട് ഇതിനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അതാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് സുരേഷ് ഗോപി പറയുന്നു. നമ്മള്‍ എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ചിലര്‍ നമ്മുടെയിടയില്‍ ഉണ്ട്. ഇത്തരക്കാരെ നമ്മള്‍ ഗൗനിക്കാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button