Latest NewsNewsIndia

ബീഹാറിൽ വീണ്ടും സംഘർഷം: ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്ക്

സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല

ബീഹാറിൽ ബോംബ് സ്ഫോടനത്തെ തുടർന്ന് വീണ്ടും സംഘർഷം. ബിഹാറിലെ സസാറാമിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്ത് നിന്നും പോലീസ് ഒരു സ്കൂട്ടി കണ്ടെടുത്തിട്ടുണ്ട്. അതേസമയം, സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. വർഗീയ പ്രശ്നമാണ് സ്ഫോടനത്തിന്റെ പിന്നിലെന്ന് കരുതുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സസാറാം യാത്ര റദ്ദാക്കിയിട്ടുണ്ട്.

നളന്ദ ബനൂലിയയിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് സംഘർഷം നിലനിന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സസാറാമിൽ ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്തത്. പഹർപുരയിൽ ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരൻ അടക്കം മൂന്ന് പേർക്കാണ് പഹർപുരയിലെ സംഘർഷത്തിൽ പരിക്കേറ്റത്. സംഘർഷ ബാധ്യത മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച വരെ അടച്ചിടുന്നതാണ്.

Also Read: വിഴിഞ്ഞം തുറമുഖ നിർമ്മാണം: കോടികളുടെ വായ്പയെടുക്കാനൊരുങ്ങി കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button