KeralaLatest NewsNews

ജനപ്രിയ നായകന്‍ എന്ന പേര് നടന്‍ ദിലീപിന് ലഭിച്ചത് വെറുതെയല്ല, ദിലീപിന്റെ പ്രവര്‍ത്തി കണ്ട് കൈയടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: ദിലീപിനെ ജനപ്രിയ നായകന്‍ എന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്നും മലയാളികളുടെ പ്രിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. നിലവില്‍ നടന്റെ ബാന്ദ്ര എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ നടന്‍ ദിലീപിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Read Also: സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി ഏകനാഥ് ഷിൻഡെ

പുതിയ ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഒരു സ്ത്രീ അപേക്ഷയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പണം നല്‍കുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. 500 രൂപയുടെ നോട്ടുകളാണ് നല്‍കുന്നത്. ദിലീപ് ചെയ്യുന്ന ഈ പ്രവര്‍ത്തി ആരോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

ദിലീപ് അഭിനയിക്കുന്ന പുതു ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വിനീത് കുമാറാണ്. ദിലീപിന്റെ 149-ാ മത്തെ ചിത്രമാണിത്. ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. തമന്നയാണ് ദിലീപിന്റെ ബാന്ദ്ര എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. രാമലീല’ എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബാന്ദ്ര എത്തുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button