KeralaLatest NewsNews

നജ്മുന്നീസയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ഭര്‍തൃവീടിന്റെ ടെറസില്‍, സംഭവം മലപ്പുറത്ത്

മലപ്പുറം: ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഞായറാഴ്ച രാവിലെയാണ് ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളില്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ വാഴക്കാടാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read Also: ജനപ്രിയ നായകന്‍ എന്ന പേര് നടന്‍ ദിലീപിന് ലഭിച്ചത് വെറുതെയല്ല, ദിലീപിന്റെ പ്രവര്‍ത്തി കണ്ട് കൈയടിച്ച് സോഷ്യല്‍ മീഡിയ

നജ്മുന്നീസ മരിച്ച വിവരം ഭര്‍ത്താവ് മൊയ്തീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ. ഭര്‍ത്താവ് മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button