KeralaLatest NewsNews

വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് പേർ മരിച്ചു: 40 പേര്‍ക്ക് പരിക്ക് 

മന്നാർകുടി: വേളാങ്കണ്ണി തീർത്ഥാകരുടെ ബസ്‌ മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. തൃശ്ശൂർ നെല്ലിക്കുന്ന്‌ സ്വദേശി ലില്ലി (63), റയോൺ (8) എന്നിവരാണ് മരിച്ചത്. 47 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് കുഴിയിലേക്ക് പതിക്കുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എല്ലാവരും ഉറക്കത്തിലായതിനാൽ അപകടത്തിന്റെ വ്യാപ്തി കൂടാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button