Latest NewsNewsIndia

ജാർഖണ്ഡിൽ 5 നക്സലേറ്റുകളെ വധിച്ചു, കൊല്ലപ്പെട്ടത് ജാർഖണ്ഡ് സർക്കാർ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട നക്സലുകൾ

ഛത്ര- പാലമു അതിർത്തിയിൽ നിന്ന് വൻ ആയുധ ശേഖരവും, വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്

ജാർഖണ്ഡിൽ 5 നക്സലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്സലുകൾ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ജാർഖണ്ഡ് സർക്കാർ തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ട നക്സലുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നക്സലേറ്റുകളിൽ രണ്ട് പേർക്ക് 25 ലക്ഷം രൂപ വീതവും, മൂന്ന് പേർക്ക് 5 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലാവലോംഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഛത്ര- പാലമു അതിർത്തിയിലാണ് സുരക്ഷാ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

ഛത്ര- പാലമു അതിർത്തിയിൽ നിന്ന് വൻ ആയുധ ശേഖരവും, വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഛത്ര എസ്.പി രാകേഷ് രഞ്ജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഈ മേഖലയിൽ നിന്ന് എകെ 47, ഇൻസാസ് റൈഫിളുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, കൂടുതൽ പേർക്കായി തിരിച്ചു തുടരുകയാണ്. നന്ദു, അമർ ഗഞ്ചു, സഞ്ജീവ് ഭൂയാൻ എന്നിവർ സബ് സോണൽ കമാൻഡർമാരാണെന്നും, ഇവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നെന്നും ജാർഖണ്ഡ് പോലീസ് അറിയിച്ചു.

Also Read: സ്വകാര്യ വനനിയമം ദേഭഗതി ചെയ്യും: വനാതിർത്തിയിലെ താമസക്കാരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button