Latest NewsKeralaNews

ലോട്ടറിയടിച്ചതിന്റെ പാർട്ടി നടത്തുന്നതിനിടെ യുവാവ് മരണപ്പെട്ടു: സുഹൃത്ത് തള്ളിയിട്ട് കൊന്നതാണെന്ന ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: ലോട്ടറിയടിച്ചതിന്റെ പാർട്ടി നടത്തുന്നതിനിടെ യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം പാങ്ങോട് ആണ് സംഭവം. സുഹൃത്ത് തള്ളിയിട്ട് കൊന്നതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് ആണ് മരിച്ചത്.

Read Also: ‘വീഡിയോ അപ്ലോഡ് ചെയ്തപ്പോൾ ചിലർ ചില കമന്റുകൾ ഇട്ടു’: ചരിത്രത്തിൽ ആദ്യമായി കമന്റ് ബോക്സ് ഓഫ് ചെയ്തതിൽ വിശദീകരണം

സജീവിന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എൺപത് ലക്ഷം രൂപയുടെ ലോട്ടറിയടിച്ചിരുന്നു. തുടർന്നാണ് സജീവ് സുഹൃത്തുക്കൾക്ക് വേണ്ടി മദ്യ സൽക്കാരം നടത്തിയത്. ഇതിനിടെ വീടിന്റെ മൺതിട്ടയിൽ നിന്ന് താഴേക്ക് വീണാണ് സജീവ് മരിച്ചത്.

സുഹൃത്തായ മായാവി എന്ന സന്തോഷ് സജീവിനെ തള്ളിയിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന സജീവ് തിങ്കളാഴ്ച്ച വൈകിട്ടാണ് മരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പാങ്ങോട് പോലീസ് അറിയിച്ചു.

Read Also: സ്ത്രീകൾക്ക് എല്ലാത്തരത്തിലുള്ള ബസുകളിൽ യാത്ര ചെയ്യുന്നതിനും 50 ശതമാനം ഇളവ്: പ്രഖ്യാപനവുമായി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button