Latest NewsNewsIndiaCrime

പതിനാറുകാരിയെ അച്ഛന്‍ നിരവധി തവണ ബലാത്സംഗം ചെയ്തു, ക്രൂരത തുടർന്നത് രണ്ട് വര്‍ഷം: അമ്മയുടെ പരാതിയില്‍ അറസ്റ്റ്

ചണ്ഡിഗഡ്: പതിനാറുകാരിയെ നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. ഹരിയാനയിലെ അംബാലയിൽ താമസിക്കുന്ന ബിഹാര്‍ സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, പെണ്‍കുട്ടിയുടെ അമ്മയുടെ അഭാവത്തിലായിരുന്നു ഇയാളുടെ ക്രൂരത. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

മകളെ പീഡിപ്പിക്കുന്നത് നേരിട്ട് കണ്ട മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. നിരവധി തവണ മകളെ ബലാത്സംഗത്തിനിരയാക്കിയതായും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

മാര്‍ച്ച് 31ന് ഷാരൂഖ് സൈഫിയെ കാണാതായിയെന്ന് പരാതി, ഡല്‍ഹിയിലെ വീട്ടിലെത്തി പൊലീസ് പരിശോധന

പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് വ്യക്തമാക്കി. പോലീസ് വീട്ടിലെത്തുമെന്നറിഞ്ഞ് പ്രതി രക്ഷപ്പെട്ടെങ്കിലും തന്ത്രപരമായി പിടികൂടുകയായിരുന്നെന്ന് അംബാല പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സുരേന്ദര്‍ കൗര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button