KeralaLatest NewsNews

റേഷൻ വിതരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കും, ഇ- പോസ് മെഷീനായി പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിച്ചു

നിലവിലുള്ള ഇ- പോസ് മെഷീനുകൾ പരിശോധിച്ച ശേഷം മികച്ച നെറ്റ്‌വർക്ക് സിം കാർഡ് നൽകി മെഷീൻ സീൽ ചെയ്യുന്നതാണ്

സംസ്ഥാനത്ത് ഇ-പോസ് മെഷീനുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇ- പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് വിവിധ ഇടങ്ങളിലെ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനായി പുതിയ സോഫ്റ്റ്‌വെയർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ റേഷൻ വിതരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിലുള്ള ഇ- പോസ് മെഷീനുകൾ പരിശോധിച്ച ശേഷം മികച്ച നെറ്റ്‌വർക്ക് സിം കാർഡ് നൽകി മെഷീൻ സീൽ ചെയ്യുന്നതാണ്. ഈ മാസം തന്നെ ഇ- പോസ് മെഷീനുകൾ ഘടിപ്പിച്ചിട്ടുള്ള ആധാർ അധിഷ്ഠിത സോഫ്റ്റ്‌വെയറിലെ പുതിയ വേർഷനിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, ബാൻഡ് വിഡ്ത് 100 എംബിബിഎസ് ശേഷിയിലേക്ക് ഉയർത്തുന്നതാണ്. അതേസമയം, ഇ-പോസ് മെഷീനിന്റെ പ്രവർത്തനങ്ങൾക്ക് വൈഫൈ കണക്ഷനുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് കടയുടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മെഷീനുകൾ സീൽ ചെയ്യുന്നത്.

Also Read: ബ്രേക്ക്ഫാസ്റ്റിന് വ്യത്യസ്തമായ ബനാന ഇടിയപ്പം തയ്യാറാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button