KeralaLatest NewsNews

ഇ-പോസ് മെഷീൻ തകരാർ: ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം മാർച്ച് ഒന്ന് വരെ നീട്ടി

ആധാർ സെർവറിൽ ഉണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ-പോസ് മെഷീനിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് റേഷൻ വിതരണം താൽക്കാലികമായി നിർത്തിവച്ചത്. അതിനാൽ, ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നാളെ കൂടി ഉണ്ടായിരിക്കും. മാർച്ച് 1 വെള്ളിയാഴ്ച വരെ റേഷൻ വിതരണം ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു.

ആധാർ സെർവറിൽ ഉണ്ടായ തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. തകരാറിനെ തുടർന്ന് ഇന്നലെയും ഭൂരിഭാഗം ഇടങ്ങളിൽ റേഷൻ വിതരണം നിർത്തിവയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റേഷൻ വിതരണം നാളേക്ക് കൂടി നീട്ടാൻ തീരുമാനിച്ചത്. സാധാരണയായി മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം റേഷൻ കടകൾക്ക് അവധിയാണ്. മാസത്തിന്റെ അവസാന ആഴ്ചകളിൽ ഇ-പോസ് മെഷീൻ തകരാറിലാകാൻ സാധ്യതയുള്ളതിനാൽ, റേഷൻ നേരത്തെ തന്നെ വാങ്ങി വയ്ക്കണമെന്ന് ഇതിനോടകം അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read: യാത്രക്കാരനായ 80-കാരന് വീൽചെയർ നിഷേധിച്ചു, ഒടുവിൽ മരണം: എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങൾ പിഴയിട്ട് ഡിജിസിഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button