KeralaLatest NewsNews

കളമശ്ശേരി ദത്ത് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

കൊച്ചി: കളമശ്ശേരി ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് കൈമാറി. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരം കുഞ്ഞിനെ താത്കാലിക സംരക്ഷണത്തിനായി ദമ്പതികൾക്ക് കൈമാറുകയായിരുന്നു.

തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ കൈവശംതന്നെയായിരുന്നു കുഞ്ഞ് നേരത്തേ ഉണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിനെ ഇവർക്ക് കൈമാറി. ഇത് വിവാദമായതോടെ ദമ്പതികൾ കുഞ്ഞിനെ ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ഏൽപ്പിച്ചു. ഇതിനിടെ നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാനാവില്ലെന്നറിയിച്ച് യഥാർഥ മാതാപിതാക്കൾ രംഗത്തെത്തി. ഇത് ചൈൽഡ് വെൽഫയർ കമ്മിറ്റി ഹൈക്കോടതിയെ അറിയിച്ചു.

തുടർന്ന് ഹൈക്കോടതി ദമ്പതികളോട് നിയമപരമായി അപേക്ഷ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. അപേക്ഷയിൽ തീരുമാനമെടുക്കാൻ സി.ഡബ്ല്യൂ.സി.യെയും ചുമതലപ്പെടുത്തി. ഇതോടെ ദമ്പതികൾക്ക് കുഞ്ഞിനെ താത്കാലികമായി വിട്ടുനൽകി. യഥാർഥ മാതാപിതാക്കൾ വരുന്നതുവരെ കുഞ്ഞ് ഇവരുടെ സംരക്ഷണത്തിൽ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button