Latest NewsInternational

‘അതൊരു തമാശ’ അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിച്ച് നാവു നുണയാൻ ആവശ്യപ്പെട്ട സംഭവം: ക്ഷമാപണം നടത്തി ദലൈലാമ

ന്യൂഡൽഹി: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ആശ്രമത്തിലെത്തിയ കുട്ടിയെ ചുംബിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. വീഡിയോയിൽ ദലൈലാമ നാക്ക് പുറത്തേക്ക് നീട്ടി കുട്ടിയോട് നക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വീഡിയോയ്ക്ക് എതിരെ വിമർശങ്ങളുടെ കൂമ്പാരങ്ങൾ എത്തിയതോടെ കുട്ടിയോടും കുടുംബത്തോടും ക്ഷമാപണം നടത്തിയിരിക്കുകയാണ് ദലൈലാമ.

‘അടുത്തിടെ നടന്ന ചടങ്ങിൽ ഒരു ബാലൻ തന്നെ ആലിംഗനം ചെയ്യാമോയെന്ന് ദലൈലാമയോട് ചോദിക്കുന്നതായുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളോടും ക്ഷമചോദിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു’- ദലൈലാമയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉമ്മവെച്ചതിനു ശേഷം തന്റെ നാവ് നക്കാൻ കുട്ടിയോട് ദലൈലാമ ആവശ്യപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. അനുഗ്രഹം തേടി കുട്ടി എത്തിയപ്പോഴാണ് കുട്ടി ചുണ്ടിൽ ചുംബിച്ചത്. തുടർന്ന് നാക്ക് ​പുറത്തേക്കിട്ടു കാണിച്ച ദലൈലാമ കുട്ടിയോട് അതിൽ നക്കാൻ ആവശ്യപ്പെടുകയാണ്. നിരവധി പേരാണ് തിബറ്റൻ ആത്മീയ നേതാവിന്റെ നടപടിക്കെതിരെ രംഗത്തുവന്നത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദലൈലാമയുടെ കുട്ടിയോടുള്ള പെരുമാറ്റം ചോദ്യം ചെയ്തും നിയമ നടപടി ആവശ്യപ്പെട്ടുമാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയത്. ദലൈലാമയ്ക്ക് പെരുമാറ്റ ദൂഷ്യമുള്ളതായും കൂട്ടിയോടുള്ള അതിരുകടന്ന പെരുമാറ്റത്തിന് പീഡോഫീലിയയുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നും കുറച്ചുപേർ ആവശ്യപ്പെട്ടു.

എന്തിനാണ് കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. തീർത്തും അനുചിതവും ആർക്കും നീതീകരിക്കാൻ സാധിക്കാത്തതുമായ ​പ്രവൃത്തിയാണ് ദലൈലാമയിൽ നിന്നുണ്ടായതെന്നും ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് വിമർശനമുയർന്നു. ഞങ്ങളെന്താണ് കാണുന്നത്. ഇത് ദലൈലാമ തന്നെയാണോ? കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്യണം-എന്ന് മറ്റൊരാൾ കുറിച്ചു.

ദലൈലാമ ഇതിന് മുൻപും തന്റെ പെരുമാറ്റം മൂലം വിവാദത്തിൽപ്പെട്ടിരുന്നു. 2019ൽ തന്റെ പിൻഗാമി ഒരു സ്ത്രീയായിരുന്നെങ്കിൽ അവർ കൂടുതൽ ആകർഷണമുള്ളയാളാവണമെന്ന ദലൈലാമയുടെ പരാമർശത്തിന് എതിരെയും വിമർശമുയർന്നിരുന്നു. പരാമർശം ​വിവാദമായതോടെ, ദലൈലാമ മാപ്പു പറഞ്ഞിരുന്നു. അടുത്തിടെ ദലൈലാമ എട്ടു വയസുകാരനായ മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി തെരഞ്ഞെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button