ThiruvananthapuramKeralaNattuvarthaLatest NewsNews

ട്രെ​യി​ല​റി​ൽ നി​ന്ന് ഇ​രു​മ്പ് പ​ട്ട​ക​ൾ റോ​ഡി​ലേ​ക്ക് വീ​ണു : തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം

അ​പ​ക​ട സ​മ​യം റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ആണ് ഒ​ഴി​വാ​യ‌ത്

ആ​റ്റി​ങ്ങ​ൽ: ട്രെ​യി​ല​റി​ൽ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ഇ​രു​മ്പ് പ​ട്ട​ക​ൾ റോ​ഡി​ലേ​ക്ക് വീ​ണു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ന​ട​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്. അ​പ​ക​ട സ​മ​യം റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ആണ് ഒ​ഴി​വാ​യ‌ത്.

Read Also : ‘മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ഉണ്ടായത് വംശീയ അധിക്ഷേപം’ കെ സുരേന്ദ്രനെതിരെ പരാതി നല്‍കി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ദേ​ശീ​യ​പാ​ത വി​ക​സ​ന നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രെ​യി​ല​ർ മാ​മ​ത്ത് നി​ന്നും ഇ​രു​മ്പ് പ​ട്ട​യു​മാ​യി ആ​ല​ങ്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​ക​വേയാണ് സംഭവം. ക​ച്ചേ​രി ന​ട​യി​ലെ സി​ഗ്ന​ലി​ൽ നി​ർ​ത്തു​ന്ന​തി​നി​ടെ ഇ​രു​മ്പ് പ​ട്ട​ക​ൾ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​മ്പ് പ​ട്ട​ക​ൾ പ​തി​ച്ച് ട്രെ​യി​ല​റി​ന്‍റെ ബ്രേ​ക്കിം​ഗ് സി​സ്റ്റം ത​ക​രാ​റി​ലാ​യ​തോ​ടെ ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​

തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​വാ​ൻ വി​ല​ക്കു​ള്ള സ​മ​യ​ത്താ​ണ് ക​ച്ചേ​രി ന​ട​യി​ൽ അ​പ​ക​ടം ന​ട​ന്ന​തെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button