Latest NewsKeralaNews

സ്‌പൈഡർമാന്റെ വേഷത്തിൽ കവർച്ച: പ്രതി പിടിയിൽ

തിരുവനന്തപുരം: സ്‌പൈഡർമാന്റെ വേഷത്തിൽ കവർച്ച നടത്തുന്ന പ്രതി പിടിയിൽ. ഇരുന്നൂറിലധികം മോഷണക്കേസുകളിലെ പ്രതി സ്‌പൈഡർ ബാഹുലേയനാണ് പിടിയിലായത്. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിൽ വച്ചാണ് ഇയാൾ പോലീസിന്റെ വലയിലായത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. എന്നാൽ, തമിഴ്‌നാട്ടിലാണ് ഇയാൾ താമസമാക്കിയിരിക്കുന്നത്.

Read Also: തലയില് വിഗ്ഗും വച്ച് പിടിപ്പിച്ച് മുഖത്ത് പുട്ടീം അടിച്ച് വന്ന് വീമ്പ് പറയും മുൻനിര-രണ്ടാംനിര നായകനടന്മാർ! കുറിപ്പ്

വഞ്ചിയൂർ, മെഡിക്കൽ കോളേജ്, പാപ്പനംകോട്, ചാക്ക ബൈപ്പാസ് എന്നിവിടങ്ങിലായി 12 വീടുകളിലാണ് ഇയാൾ രണ്ട് മാസത്തിനിടെ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. വീടുകളിലെ ചുമരിലൂടെ വലിഞ്ഞുകയറി വെന്റിലേഷന്റേയോ ജനലിന്റേയോ കമ്പി അടർത്തി മാറ്റിയാണ് ഇയാൾ മോഷണം നടത്തുന്നത്. വെള്ളായണിയിൽ മോഷണത്തിന് ശേഷം ബൈക്കിൽ മടങ്ങാനെത്തുമ്പോഴാണ് പോലീസ് ഇയാളെ തന്ത്രപരമായി പിടികൂടിയത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

Read Also: ശിവശങ്കറിനെതിരായ ഹൈക്കോടതി വിധി: കോഴ ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം അടിവരയിടുന്നതെന്ന് വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button