ErnakulamKeralaNattuvarthaLatest NewsNews

ഇന്‍റേണ്‍ഷിപ്പിപ്പിന് കൊച്ചിയിലെത്തി : നിയമ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎയുമായി പിടിയിൽ

പാലക്കാട് പട്ടാമ്പി, എടപ്പറമ്പിൽ ഹൗസിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ ഹൗസിൽ അജ്മൽ ഷാഹ് (22), പാലക്കാട് പട്ടാമ്പി കക്കാടത്തു ഹൗസിൽ സുഫിയാൻ (21) എന്നിവരാണ് പിടിയിലായത്

കൊച്ചി: കൊച്ചിയില്‍ നിയമ വിദ്യാർത്ഥികൾ എംഡിഎംഎയുമായി അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി, എടപ്പറമ്പിൽ ഹൗസിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ ഹൗസിൽ അജ്മൽ ഷാഹ് (22), പാലക്കാട് പട്ടാമ്പി കക്കാടത്തു ഹൗസിൽ സുഫിയാൻ (21) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. കലൂർ ശാസ്താ ടെമ്പിൾ റോഡിലുള്ള ലോഡ്ജിൽ നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14.90 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. ഇവർ മൂന്നുപേരും നിയമ വിദ്യാർത്ഥികളാണ് എന്ന് പൊലീസ് വിശദമാക്കി.

Read Also : കേരളത്തിനും വന്ദേ ഭാരത്: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും

എറണാകുളത്ത് ഇന്റേൺഷിപ്പിന്റെ ആവശ്യങ്ങൾക്കായി എത്തിയതാണ് ഇവര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ്ബ് ഇന്‍സ്പെക്ടർ ആഷിഖ്, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സുനില്‍, വിബിന്‍, പ്രവീൺ, വനിതാ സിവിൽ പൊലീസ് ഓഫീസർ ജയ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button