News

ടൂറിസ്റ്റ് ബസില്‍ എം ഡി എം എയുമായി നഴ്സിംഗ് വിദ്യാര്‍ത്ഥി, അറസ്റ്റ്

എക്സൈസ് സംഘമാണ് സൂരത്തിനെ പിടികൂടിയത്

തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റില്‍ എം ഡി എം എയുമായി നഴ്സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. ടൂറിസ്റ്റ് ബസില്‍ ബംഗളുരുവില്‍ നിന്നും രഹസ്യമായി എം ഡി എം എ കൊണ്ടുവന്ന കൊല്ലം സ്വദേശി സൂരത്ത് ആണ് പിടിയിലായത്. 47 ഗ്രാം എം ഡി എം എയാണ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നത്.

READ ALSO: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ്

എക്സൈസ് സംഘമാണ് സൂരത്തിനെ പിടികൂടിയത്. ടൂറിസ്റ്റ് ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാര്‍ഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button