Latest NewsNewsTechnology

വിപണി കീഴടക്കാൻ നോക്കിയ സി12 പ്ലസ് എത്തി, സവിശേഷതകൾ അറിയാം

6.3 ഇഞ്ച് ഐപിഎസ് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്

വിപണി കീഴടക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ സി12 പ്ലസ് എത്തി. വ്യത്യസ്ഥമായ ഡിസൈൻ, സവിശേഷതകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് നോക്കിയ സി12 പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഹാൻഡ്സെറ്റിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

6.3 ഇഞ്ച് ഐപിഎസ് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. യൂണിസോക് എസ്.സി9863എ1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 8 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,000 എംഎഎച്ച് ബാറ്ററി ലൈഫ് കപ്പാസിറ്റിയുള്ള, മൈക്രോ യുഎസ്ബി പോർട്ടാണ് നൽകിയിട്ടുള്ളത്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന നോക്കിയ സി12 പ്ലസ് സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,999 രൂപയാണ്.

Also Read: അമൃതയും അഭിരാമിയും ചേർന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് അച്ഛനെ യാത്രയാക്കി: മൃതദേഹത്തിനരികെ പ്രിയപ്പെട്ട ഓടക്കുഴലും

shortlink

Related Articles

Post Your Comments

Related Articles


Back to top button