Latest NewsNewsTechnology

ലെനോവോ ThinkPad C13 Yoga Ryzen 5-3500C (2023) വിപണിയിലെത്തി, സവിശേഷതകൾ ഇങ്ങനെ

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

ആഗോള വിപണിയിലെ പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ലെനോവോ. ബജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ബ്രാൻഡ് തന്നെയാണ് ലെനോവോ. അത്തരത്തിൽ ലെനോവോ പുറത്തിറക്കിയ ബഡ്ജറ്റ് റേഞ്ചിലുള്ള ലാപ്ടോപ്പാണ് ലെനോവോ ThinkPad C13 Yoga Ryzen 5-3500C (2023). നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

13.3 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1080 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. AMD Ryzen 5-3500C പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: വൈദ്യുത വാഹന വിപണിയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ജെ.എൽ.ആർ

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. 4 cell 54 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.49 കിലോഗ്രാം മാത്രമാണ്. ലെനോവോ ThinkPad C13 Yoga Ryzen 5-3500C (2023) ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 54,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button