Latest NewsNewsIndia

മാസ്കില്ലാതെ പ്രവേശിക്കരുത്, നടപടി കടുപ്പിച്ച് ഡൽഹി ഹൈക്കോടതി

മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കുലർ ഹൈക്കോടതി രജിസ്ട്രാർ ജനറൽ രവീന്ദ്ര ദുഡേജയാണ് പുറത്തുവിട്ടത്

രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നടപടി കടുപ്പിച്ച് ഡൽഹി ഹൈക്കോടതി. കോടതിയിലെ എല്ലാ ജീവനക്കാരും, കോടതിയിൽ എത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, അനാവശ്യമായി കോടതി പരിസരത്ത് കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.

മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കുലർ ഹൈക്കോടതി രജിസ്ട്രാർ ജനറൽ രവീന്ദ്ര ദുഡേജയാണ് പുറത്തുവിട്ടത്. ഇന്നലെ ഡൽഹിയിൽ 1,603 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, കോവിഡ് ബാധയെ തുടർന്ന് മൂന്ന് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹിക്ക് പുറമേ, രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാൻ അഭിഭാഷകർക്ക് സുപ്രീംകോടതി നേരത്തെ തന്നെ അനുമതി നൽകിയിട്ടുണ്ട്.

Also Read: അമിതമായി വെള്ളം കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button