Latest NewsNewsInternational

അബദ്ധത്തിൽ ബോംബിട്ടത് സ്വന്തം നഗരത്തിൽ, തെറ്റുപറ്റിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം

ബോംബ് സ്ഫോടനത്തെ തുടർന്ന് നഗര മധ്യത്തിൽ 20 മീറ്റർ വ്യാസമുള്ള വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്

സ്വന്തം നഗരത്തിൽ ബോംബിട്ട് റഷ്യൻ യുദ്ധവിമാനം. യുക്രെയ്ൻ അതിർത്തിക്ക് സമീപമുള്ള ബെൽഗൊറോഡിലാണ് സംഭവം. റഷ്യയുടെ എസ്.യു- 34 ഫൈറ്റർ ബോംബർ ജെറ്റാണ് അതിർത്തി പ്രദേശത്ത് ബോംബിട്ടത്. സംഭവത്തിൽ തെറ്റുപറ്റിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ അപകടം നിരവധി നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

ബോംബ് സ്ഫോടനത്തെ തുടർന്ന് നഗര മധ്യത്തിൽ 20 മീറ്റർ വ്യാസമുള്ള വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും, നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബെൽഗൊറോഡ് നഗരത്തിലെ തകർന്ന അപ്പാർട്ട്മെന്റുകളുടെയും വാഹനങ്ങളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം 3.70 ലക്ഷം ജനസംഖ്യയുള്ള നഗരം കൂടിയാണ് ബെൽഗൊറോഡ്.

Also Read: ഏകപക്ഷീയമായ നടപടി: തലാഖ് നിരോധിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ഷമിയുടെ ഭാര്യ സുപ്രീം കോടതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button