KeralaLatest News

വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി, ചുവപ്പ് കോടി കാണിക്കുമെന്നും താക്കീത്

പാലക്കാട്: ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി പറഞ്ഞു. ചെങ്ങന്നൂരിലും ഷൊര്‍ണൂരിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ഉയരുന്ന ഘട്ടത്തിലാണ് എംപിയുടെ പ്രതികരണം. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് വേണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചപ്പോൾ റെയില്‍വേ ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്ന അറിയിപ്പാണ് ലഭിച്ചത്.

ട്രെയിന്‍ അവതരിപ്പിച്ചപ്പോള്‍ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കാട്ടികൂട്ടിയ കാര്യങ്ങള്‍ ഏറെ ലജ്ജാകരമാണ്. ഇതില്‍ രാഷ്ട്രീയ മുതലെടുപ്പിന്റേതൊന്നും കാര്യമില്ല.’ ശ്രീകണ്ഠന്‍ പറഞ്ഞു. ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുമെന്നു തന്നെയാണ് കരുതുന്നത്. അങ്ങനെയുണ്ടായില്ലെങ്കില്‍ താന്‍ ട്രെയിനിന് ചുവപ്പ് കൊടി കാണിക്കുമെന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

വന്ദേഭാരത് എക്‌സ്പ്രസിന് ഷൊര്‍ണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇക്കാര്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ധരിപ്പിച്ചതായി വി മുരളീധരന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ ആശ്രയിക്കാന്‍ കഴിയുന്ന പ്രധാന റെയില്‍വേ സ്റ്റേഷന്‍ എന്ന നിലയിലാണ് ചെങ്ങന്നൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷനാണ് ഷൊര്‍ണൂര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button