WayanadKeralaNattuvarthaLatest NewsNews

വയനാട്ടിൽ കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം : മൂന്നുപേർക്ക് ദാരുണാന്ത്യം

കാസർ​ഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂർ ഇരിട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം

കൽപറ്റ: കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കാസർ​ഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂർ ഇരിട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആറുപേരാണ് കാറിലുണ്ടായിരുന്നത്.

Read Also : ഉപ്പ് ഇത്തരത്തില്‍ ഒരിക്കലും വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല : കാരണമറിയാം

കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. പുഴമുടിക്ക് സമീപം റോഡിൽനിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റ ഒരാൾ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ചവരുടെ മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button