Latest NewsKeralaIndia

‘യുവാക്കൾ മോദിക്കൊപ്പം, ഡിവൈഎഫ്‌ഐയുടെ ബദൽ പരിപാടിയിൽ കാര്യമില്ല, കേരളം ഇന്ത്യയോടൊപ്പം വികസിക്കുന്നില്ലെന്ന് അനിൽ ആന്റണി

കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ യുവജന സംഘമത്തിലൊന്നായിരിക്കും യുവം പരിപാടിയെന്ന് അനിൽ ആന്റണി. വളരെ നിർണായക സമയത്താണ് യുവാക്കളുടെ ഈ കൂട്ടായ്മ നടക്കുന്നത്. കേരളത്തിൽ തൊഴിൽ ഇല്ലായ്മ നിരക്ക് കൂടുതലും വളർച്ച നിരക്ക് കുറവുമാണ്. യുവജനത പ്രതിസന്ധിയിലാണ്. യുവത്തിന് എതിരായ ഡിവൈഎഫ്ഐയുടെ ബദൽ പരിപാടിയിൽ ഒരു കാര്യവുമില്ലെന്നും അനിൽ പരിഹസിച്ചു.

ഇന്ന് നടക്കുന്ന യുവം പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പ്രതികരണം. ‘യുവം പരിപാടി വൻ വിജയമായിരിക്കും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന സംഗമത്തിലൊന്നായിരിക്കും നടക്കുക. വളരെ നിർണായക സമയത്താണ് യുവാക്കളുടെ ഈ കൂട്ടായ്മ നടക്കുന്നത്. ഇപ്പോൾ കേരളം വലിയ പ്രതിസന്ധിയിലാണ്.

ആ‍ർബിഐയുടെ വളർച്ച നിരക്ക് പരിശോധിക്കുമ്പോൾ ഏറ്റവും മോശം മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. രാജ്യത്തിന്റെ പുരോഗതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച കാഴ്ചപ്പാടുണ്ട്. കേരള സർക്കാരിന് ഒരു നയാപൈസ ചിലവില്ലാതെ കേന്ദ്രസർക്കാർ വന്ദേഭാരത് ആരംഭിച്ചു. കേരള ജനത മോദിക്കൊപ്പം നിൽക്കുമെന്നാണ് വിശ്വാസം. കേരളത്തിലെ സ‍‍ർക്കാ‍ർ നിഷേധാത്മകമായ ഒരു സമീപനമാണ് കേന്ദ്ര സർക്കാരിനോടും അവരുടെ നയങ്ങളോടും കെെക്കൊണ്ടിട്ടുളളത്.

അതിനാലാണ് കേരളം ഇന്ത്യയോടൊപ്പം വികസിക്കാത്തത്. പക്ഷെ നാളെ കേരളത്തിന്റെ യുവജനത മോദിയോടൊപ്പം അണിനിരക്കും. ഈ പരിപാടികളെല്ലാം ബിജെപിക്ക് ഭാവിയിൽ ഗുണം ചെയ്യും. മോദി എവിടെ പോകുന്നുവോ അവിടെയെല്ലാം വോട്ടായി മാറുന്നുണ്ട്. കേരളത്തിൽ തൊഴിൽ ഇല്ലായ്മ നിരക്കും കൂടുതലുമാണ്. യുവജനത പ്രതിസന്ധിയിലാണ്. യുവത്തിന് എതിരായ ഡിവൈഎഫ്ഐയുടെ ബദൽ പരിപാടിയിൽ ഒരു കാര്യവുമില്ല. ,’ അനിൽ ആന്റണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button