Latest NewsNewsInternationalKuwaitGulf

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമയുമായുള്ള തൊഴിൽ കരാറിന്റെ ഒരു കോപ്പി കൈവശം കരുതേണ്ടതാണ്. ഈ കരാറിലെ വിവരങ്ങൾ, കാലാവധി എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘വീട്ടിൽ കൊണ്ടു പോവല്ലേ സാറേ, എന്റെ അച്ഛന് താങ്ങാനാകില്ല’: മീശ വിനീതിന്റെ വീട്ടിലെത്തിയ പോലീസ് കണ്ട കാഴ്ച

കരാർ പ്രകാരമുള്ള തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് നിയമപ്രശ്‌നങ്ങളിലേക്ക് നയിക്കാവുന്നതാണ്. തൊഴിൽ കരാറിന്റെ കാലാവധിയിൽ വേതനം കുറയ്ക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല. നിങ്ങൾ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുത്. ഇത്തരം പ്രവർത്തനങ്ങൾ നിങ്ങളുടെ തൊഴിൽ നഷ്ടമാകുന്നതിന് ഇടയാക്കുമെന്ന് അധികൃതർ അറിയിച്ചു.

പാസ്സ്പോർട്ട് എപ്പോഴും നിങ്ങളുടെ കൈവശം കരുതേണ്ടതാണ്. ഇത് മറ്റുള്ളവർക്ക് നൽകരുത്. തൊഴിൽ കരാറിന്റെ കാലാവധി നിലനിൽക്കുന്ന സാഹചര്യത്തിൽ മതിയായ കാരണങ്ങളില്ലാതെ തൊഴിലെടുക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നത് പിരിച്ച് വിടലിന് ഇടയാക്കുന്നതാണ്. പെയ്ഡ് പൊതു അവധിദിനങ്ങളിലെ ലീവിന് തൊഴിലാളിയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. തൊഴിലുടമയുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് കുവൈറ്റ് ലേബർ റിലേഷൻസ് വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. തൊഴിലിടങ്ങളിലും മറ്റും ആൾക്കൂട്ടം സൃഷ്ടിച്ച് കൊണ്ട് പ്രതിഷേധിക്കുന്നതിന് പകരം, കുവൈത്ത് ലേബർ റിലേഷൻസ് വകുപ്പ് വഴി അവകാശങ്ങൾ നേടിയെടുക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also: കസവുമുണ്ടും ജുബ്ബയും ഷാളും ധരിച്ച്, കേരളീയ വേഷത്തിൽ പ്രധാനമന്ത്രി! റോഡ് ഷോയിൽ ജനസാഗരം

shortlink

Related Articles

Post Your Comments

Related Articles


Back to top button