Latest NewsNewsIndia

10 സൈനികരുടെ ജീവനെടുത്ത് നക്സൽ ആക്രമണം; മാവോയിസ്റ്റുകൾ ഉപയോഗിച്ചത് 50 കിലോഗ്രാം ഐ ഇ ഡി – കൂടുതൽ വിവരങ്ങൾ

ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) 10 സൈനികരുടെയും ഡ്രൈവറുടെയും മരണത്തിനിടയാക്കിയ നക്സൽ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിനായി മാവോയിസ്റ്റുകൾ ഉപയോഗിച്ചത് 50 കിലോഗ്രാം ഐ ഇ ഡി. സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയിലെ അരൻപൂരിലാണ് ആക്രമണമുണ്ടായത്.

ബാലിസ്റ്റിക് സംരക്ഷണമില്ലാത്ത മിനി വാനിലാണ് പോലീസുകാർ സഞ്ചരിച്ചിരുന്നത്. മാവോയിസ്റ്റുകൾ പതിയിരുന്ന് സൈനികരെ ആക്രമിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വാഹനം 20 അടി ദൂരേക്ക് തെറിച്ചുപോയി. സ്ഫോടനത്തിന്റെ ശക്തിയിൽ റോഡിന്റെ വീതിയിൽ വലിയ ഗർത്തം രൂപപ്പെട്ടത് വൻതോതിൽ സ്ഫോടക വസ്തു ഉപയോഗിച്ചു എന്നതിന്റെ തെളിവാണ്.

മാവോയിസ്റ്റ് വിരുദ്ധ ഓപറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്ട് റിസർവ് ഗാർഡ് വിഭാഗത്തിൽപെട്ട പോലീസുകാരാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം മാവോയിസ്റ്റുകൾ റോഡരികിൽ സ്ഥാപിച്ച ഐ ഇ ഡി പൊട്ടി തകരുകയായിരുന്നു. ഈ ആക്രമണത്തിന് ശേഷം പോലീസ് മാവോയിസ്റ്റുകളെ വളഞ്ഞതായാണ് വിവരം. ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ആക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സംസാരിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അമിത് ഷാ അദ്ദേഹത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button