Latest NewsKeralaNews

‘പുള്ളി കുടുംബ വകയായി സംഭാവന ചെയ്ത ട്രെയിൻ എങ്ങാനും ആണോ?’; വന്ദേ ഭാരതും ശ്രീകണ്ഠൻ എം.പിയും – ട്രോളി സോഷ്യൽ മീഡിയ

പാലക്കാട്: വന്ദേ ഭാരത് എക്സ്പ്രസിൽ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിപ്പിച്ചത് വിവാദത്തിന് കാരണമായി. ഷൊർണൂർ സ്‌റ്റേഷനിൽ ട്രെയിനിന് നൽകിയ സ്വീകരണത്തിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ബോഗിയിലെ ഗ്ലാസിൽ എം.പിയുടെ പോസ്‌റ്റർ പതിപ്പിച്ചത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി എം.പി രംഗത്തെത്തി. പശ വെച്ചല്ല പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്, മഴ നനഞ്ഞത് കൊണ്ട് പോസ്റ്റർ വെറുതെ പതിപ്പിക്കുകയായിരുന്നു എന്നാണ് എം.പിയുടെ ന്യായീകരണം.

ഏതായാലും എം.പിയുടെ ന്യായീകരണം കൂടി വന്നതോടെ അദ്ദേഹത്തെയും കോൺഗ്രസിനെയും ട്രോളുകയാണ് സോഷ്യൽ മീഡിയ. തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും, അതിന് പിന്നിൽ സംഘപരിവാർ ആണെന്നും ആരോപിച്ച് എം.പി വീണ്ടും രംഗത്തെത്തി. ഇത് കൂടുതൽ ട്രോളുകൾക്ക് കാരണമായി. കേന്ദ്രം നടപ്പിലാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനായിരുന്നോ എം.പി ശ്രമിച്ചതെന്നാണ് ട്രോളർമാർ ചോദിക്കുന്നത്. ശ്രീകണ്ഠൻ എം.പിയെ വിമർശിച്ചും പരിഹസിച്ചും നിരവധി കുറിപ്പുകൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടു.

വി.കെ ശ്രീകണ്ഠൻ എം.പിയെ പരിഹസിച്ചുകൊണ്ടുള്ള ചില ഫേസ്‌ബുക്ക് പോസ്റ്റുകൾ കാണാം:

‘പെട്ടെന്ന് കണ്ടപ്പോൾ കരുതിയത് ഈ പോക്കറ്റടിക്കാരുടെ ഒക്കെ പടം റെയിൽവേ മുന്നറിയിപ്പായി ഒട്ടിക്കാറുണ്ടല്ലോ അതാകും എന്ന്. സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് പാലക്കാട് എം.പി യുടെ പടം ആണ്. ഇനി പുള്ളി കുടുംബ വകയായി സംഭാവന ചെയ്ത ട്രെയിൻ എങ്ങാനും ആണോ എന്ന് അന്വേഷിച്ചപ്പോൾ ആണ് ഷൊർണൂർ സ്റ്റോപ്പ് അനുവദിപ്പിച്ചു എന്ന് പറഞ്ഞു മമ്മൂഞ്ഞായി ഒട്ടിച്ചതാണ്. ഇത്തരം ഊച്ചാളികളുടെ പേരിൽ പൊതുമുതൽ നശീകരണത്തിനു റെയിൽവേ കേസെടുത്തു പിഴ സ്വാകാര്യ സ്വത്തിൽ നിന്നും ഈടാക്കണം’, രശ്മി ആർ നായർ ഫേസ്‌ബുക്കിൽ കുറിച്ചു.

‘വി കെ ശ്രീകണ്ഠൻ. പൊതുമുതൽ ഇങ്ങനെ വൃത്തികേടാക്കിയത് താങ്കൾ അല്ലായിരിക്കാം. താങ്കളുടെ അണികൾ ആണ്. നല്ലൊരു പൊതു പ്രവർത്തകൻ ആണെങ്കിൽ താങ്കൾ തന്നെ അണികളെ കൊണ്ട്, അത് നന്നായി വൃത്തിയാക്കി പഴയ പടിയിൽ ആക്കണം. അങ്ങനെ തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അതേ കർത്തവ്യ ബോധമുള്ള നാടിന്റെ നന്മയെ ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നു അത്’.

‘കോൺഗ്രസുകാർ എപ്പോഴും, എല്ലായ്പ്പോഴും പൊരുതുന്നത് കോൺഗ്രസുകാരോട് തന്നെയാണ്. ആ പൊരുതൽ ഒന്ന് അവസാനിപ്പിച്ചിട്ടു വേണ്ടേ ബിജെപിക്കു എതിരെ പൊരുതാൻ. പുതിയത് എന്ത് വന്നാലും അതിപ്പോ ബസ് ആയാലും, ട്രെയിൻ ആയാലും എന്തിനു ഒരു മതിൽ കെട്ടിയാൽ പോലും അതിന്റെ ക്രെഡിറ്റ്‌ അടിക്കാൻ പോസ്റ്റർ ഒട്ടിക്കുന്നത് നമ്മുടെ ഒരു ശീലം ആണ്. ആ ശീലം ഒന്ന് മാറ്റിവെച്ചിരുന്നുവെങ്കിൽ കുറച്ചു ദിവസത്തേക്ക് ശ്രീകണ്ഠൻ എംപിക്കു മാധ്യമ പ്രവർത്തകരുടെ മുന്നിൽ ബ ബ്ബ ബ്ബ അടയ്‌ക്കേണ്ടി വരുമായിരുന്നോ?’.

‘ഇത് വി.കെ ശ്രീകണ്ഠൻ എന്ന ജനകീയ എം.പിയെ കരിവാരി തേക്കാൻ വേണ്ടി മനഃപൂർവം ചെയ്തത് ആവാനേ നിവൃത്തിയുള്ളൂ. ആര് ചെയ്താലും കേസ് എടുത്താൽ മാത്രം പോരാ നല്ല ചൂരൽ കൊണ്ട് നല്ല രണ്ട് അടിയും കൊടുക്കണം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button