Latest NewsNewsBusiness

വമ്പൻ റിക്രൂട്ട്മെന്റിന് ഒരുങ്ങി ഇന്ത്യ, നിയമിക്കുന്നത് ആയിരത്തിലധികം പൈലറ്റുമാരെ

പൈലറ്റുമാരും എയർ ഇന്ത്യയും തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്

രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ വമ്പൻ റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാനാണ് എയർ ഇന്ത്യ പദ്ധതിയിടുന്നത്. നേരത്തെ തന്നെ പൈലറ്റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ എയർ ഇന്ത്യ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമന വാർത്തകൾ പങ്കുവെച്ചത്. വിപുലീകരണത്തിന്റെ ഭാഗമായി ക്യാപ്റ്റന്മാരും പരിശീലകരും ഉൾപ്പെടെ ആയിരത്തിലധികം പേർക്കാണ് നിയമനം ലഭിക്കുക. നിലവിൽ, 1800 ലധികം പൈലറ്റുമാരാണ് എയർ ഇന്ത്യ കീഴിൽ ജോലി ചെയ്യുന്നത്.

പൈലറ്റുമാരും എയർ ഇന്ത്യയും തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ശമ്പള ഘടനയും സേവന വ്യവസ്ഥകളും പരിഷ്കരിക്കാനുള്ള എയർ ഇന്ത്യയുടെ ഏറ്റവും പുതിയ തീരുമാനത്തിനെതിരെ പൈലറ്റുമാർ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയർ ഇന്ത്യ പൈലറ്റുമാരും കമ്പനിയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കത്തെ തുടർന്ന് എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ ഇതിനോടകം തന്നെ രത്തൻ ടാറ്റയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. 2022 ജനുവരിയിലാണ് പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയത്.

Also Read: ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക കൃത്യമായി ബാങ്കിലടയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button