ThiruvananthapuramLatest NewsKeralaNattuvarthaNews

ടോ​റ​സ് ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം : ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

അ​തി​യ​ന്നൂ​ര്‍ നെ​ട്ട​റ​ത്തല ​വീ​ട്ടി​ല്‍ ഗോ​പാ​ല​ന്‍ (82)ആ​ണ് മ​രി​ച്ച​ത്

പാ​റ​ശാ​ല: ടോ​റ​സ് ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒരാൾ മരിച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന അ​തി​യ​ന്നൂ​ര്‍ നെ​ട്ട​റ​ത്തല ​വീ​ട്ടി​ല്‍ ഗോ​പാ​ല​ന്‍ (82)ആ​ണ് മ​രി​ച്ച​ത്. പു​ന്ന​ക്കാ​ട് ച​ന്ദ്ര​ന്‍, ത​ട്ടു​ക​ട ഉ​ട​മ രാ​ജ​ശേ​ഖ​ര​ന്‍, ആ​റാ​ലും​മൂ​ട് ച​ന്ദ്ര​ന്‍, ആ​റാ​ലും​മൂ​ടു സെ​യ്താ​ലി എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : പെരിറ്റോണിയൽ ഡയാലിസിസ്: വൃക്ക രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാം

ആ​റാ​ലും​മൂ​ട്ടി​ല്‍ കാ​ള ച​ന്ത​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നായിരു​ന്നു അ​പ​ക​ടം നടന്നത്. ദേ​ശീ​യ​പാ​ത​യി​ല്‍ വ​ഴി​മു​ക്ക് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ടോ​റ​സ് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യി​ല്‍ ത​ട്ടി​യ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ട​ത്തോ​ട്ടു തി​രി​യാ​ന്‍ മി​നി​ലോ​റി വേ​ഗ​ത കു​റ​ച്ച​പ്പോ​ള്‍ ടോ​റ​സ് ത​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മി​നി​ലോ​റി ഡ്രൈ​വ​ർ റെ​ജി​ലി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ പരിക്കേറ്റ​വ​ര്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button