IdukkiLatest NewsKeralaNews

മിഷൻ അരിക്കൊമ്പൻ: ആദ്യ ദിനം ഫലം കണ്ടില്ല, ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു

അരിക്കൊമ്പൻ ഉറക്കത്തിലാണെന്നാണ് വനംവകുപ്പിന്റെ നിഗമനം

ഇടുക്കിയുടെ വിവിധ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ നാല് മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. എന്നാൽ, ഉച്ച കഴിഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിൽ കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും, പിന്നീട് വെയിൽ ശക്തമായതിനാൽ ആനയെ കണ്ടെത്താനുള്ള സാധ്യത മങ്ങുകയായിരുന്നു.

രാവിലെ ദൗത്യസംഘം കണ്ടതും ദൃശ്യങ്ങളിൽ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റേതാണെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ മേഖലയിലുള്ള പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ദൗത്യം ആദ്യ ദിനം ലക്ഷ്യം കണ്ടില്ലെങ്കിലും, നാളെ രാവിലെ മുതൽ അന്വേഷണം പുനരാരംഭിക്കുന്നതാണ്. അരിക്കൊമ്പൻ ഉറക്കത്തിലാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. മയക്കുവെടി വെച്ചതിനുശേഷം ജിപിഎസ് കോളർ ഘടിപ്പിച്ച് ജനവാസമില്ലാത്ത മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

Also Read: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താൻ കഴിത്താതിൽ നിരാശയില്ല: കെ കെ ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button