Latest NewsNewsBusiness

ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത! വമ്പൻ നിയമനം നടത്താനൊരുങ്ങി എസ്.എ.പി ലാബ്സ്

ഈ വർഷം ആയിരം പുതിയ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

വിവിധ തസ്തികകളിലേക്ക് നിയമനം നടത്താനൊരുങ്ങി ജർമൻ മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ കമ്പനിയായ എസ്.എ.പി ലാബ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ആയിരം പുതിയ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്താൻ ജീവനക്കാരെ നിയമിക്കുന്നതിനോടൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താനും പദ്ധതിയിടുന്നുണ്ട്.

എസ്.എ.പി ലാബ്സിന്റെ ആസ്ഥാനം ജർമ്മനി ആണെങ്കിലും, കമ്പനിയുടെ പേറ്റന്റുകളുടെ നാലിലൊന്ന് ഇന്ത്യയിൽ നിന്നാണ്. കൂടാതെ, ആഗോള തലത്തിലേക്കുള്ള ആർ ആൻഡ് ഡി പ്രവർത്തനങ്ങളുടെ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. നിലവിൽ, 14,000 ജീവനക്കാരാണ് എസ്.എ.പി ലാബ്സ് ഇന്ത്യയിൽ ജോലി ചെയ്യുന്നത്.

Also Read: മിഷൻ അരിക്കൊമ്പൻ: ആദ്യ ദിനം ഫലം കണ്ടില്ല, ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു

ധനകാര്യം, സപ്ലൈ ചെയിൻ, ഹ്യൂമൻ എക്സ്പീരിയൻസ്, മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്ക് പുതിയ നിയമന സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ മേഖലയിൽ നിന്നുള്ളവരെയാണ് കമ്പനി നിയമിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം ക്ലൗഡ് ബിസിനസിൽ നിന്നും 154 കോടി ഡോളറിന്റെ വരുമാനം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button