KeralaLatest NewsNews

അരികൊമ്പന്റെ പിടിയാനയും കുഞ്ഞും ആ കാട്ടില്‍ ഇനി ഒറ്റയ്‌ക്ക്.. : അഭിലാഷ് പിള്ള പറയുന്നു

ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്ന ഒരു കോന്നിക്കാരൻ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിഷമം

സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ അരികൊമ്പനെ പിടികൂടി പെരിയാറിലേയ്ക്ക് കൊണ്ട് പോയിരിക്കുകയാണ് ദൗത്യസംഘം. നിലവിലെ പരിതസ്ഥിതിയില്‍ നിന്നും ഏതാണ്ട് നൂറ് കിലോമീറ്റര്‍ ദൂരം അകലേക്ക് അരികൊമ്പനെ മാറ്റുമ്പോൾ പിടിയാനയും കുഞ്ഞും ആ കാട്ടില്‍ ഇനി ഒറ്റയ്‌ക്ക്. അതുകൊണ്ട് ഈ തീരുമാനം ശരിയായിരുന്നു എന്ന് ആലോചിക്കണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.

read also: ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം: ജോണ്‍ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ്

കുറിപ്പ്

സ്വന്തം ആവാസവ്യൂഹത്തിൽ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടിൽ കയറ്റി വിടുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്ന ഒരു കോന്നിക്കാരൻ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിഷമം അരികൊമ്പന്റെ പിടിയാനയും അടുത്ത ദിവസങ്ങളിൽ അവർക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടിൽ ഒറ്റക്ക്.
ഉചിതമായ തീരുമാനം ഇത് ആയിരുന്നോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button