Latest NewsKeralaNews

കഞ്ചാവും മാരകായുധങ്ങളും നാടൻ ബോംബുകളും: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ പിടിയിൽ

ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ അറസ്റ്റിൽ. നാടൻ ബോംബുകളും, കഞ്ചാവും, മാരകായുധങ്ങളുമായാണ് പ്രതികൾ പിടിയിലായത്. ആലപ്പുഴയിലാണ് സംഭവം. എക്‌സൈസും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്.

Read Also: ‘കഥ ഇനിയും തുടരും! അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണ്’

പട്ടണക്കാട് സ്വദേശി സുജിത്ത്, കടക്കരപ്പള്ളി സ്വദേശി ജയേഷ്, ആലപ്പുഴ അലിശ്ശേരി സ്വദേശി നഫ്‌സൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല മാടയ്ക്കലുള്ള ജയേഷിന്റെ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും, ക്വട്ടേഷൻ പ്രവർത്തനവും നടത്തി വരികയായിരുന്നു പ്രതികൾ. ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസ് ശേഖരിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഒരാഴ്ചയായി ഇവർ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.

ചത്തനാട് ശ്മശാനത്തിന്റെ സമീപത്ത്, ഒരു വർഷം മുൻപ്, ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയെത്തുടർന്ന് ബോംബേറിൽ കണ്ണൻ എന്നൊരാൾ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ സുഹൃത്തും സന്തത സഹചാരിയും ആയിരുന്നു ഇപ്പോൾ അറസ്റ്റിലായ വെളുമ്പൻ സുജിത്തും, നെപ്പ എന്നു വിളിക്കുന്ന നഫ്‌സലും.

കണ്ടെടുത്ത നാടൻ ബോംബുകൾ ആലപ്പുഴ ജില്ലാ ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കുകയും പട്ടണക്കാട് പോലീസ് പ്രതികൾക്കെതിരെ ആംസ് ആന്റ് എക്‌സ്‌പ്ലോസീവ് നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Read Also: കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ല, ഇത് തെറ്റായ പ്രചാര വേല

shortlink

Related Articles

Post Your Comments

Related Articles


Back to top button