KeralaLatest NewsNews

വൻ മയക്കുമരുന്ന് വേട്ട: യുവാക്കൾ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വിൽപ്പന നടത്തുന്നതിനായി ബാംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ട് വന്ന 77 ഗ്രാം എംഡിഎംഎ , 0.3 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

Read Also: മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല, സർക്കാരിന് വിലക്കാൻ കഴിയില്ല, ജനങ്ങൾ ബഹിഷ്കരിക്കണം: സജി ചെറിയാൻ

എരുമേലി സ്വദേശികളായ അഷ്‌കർ അഷ്‌റഫ്, അൻവർഷാ എൻ എൻ, അഫ്‌സൽ അലിയാർ എന്നിവരെ കോട്ടയം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ചെക്കിങ് ഒഴിവാക്കുന്നതിനായി അതിരാവിലെ ബാംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിൽ പാലായിൽ എത്തിയ പ്രതികളെ സാഹസിക നീക്കത്തിലൂടെ സ്‌ക്വാഡ് പിടികൂടുകയായിരുന്നു. പ്രതികളുടെ ബാഗിനുള്ളിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് ജില്ലയിൽ എത്തിച്ച് കോളേജ് വിദ്യാർത്ഥികൾക്കും യുവതീ യുവാക്കൾക്കും വിൽപന നടത്തി വന്നിരുന്ന പ്രതികൾ സ്വന്തം ഉപയോഗത്തിനും ആഢംബര ജീവിതം നയിക്കാനും ലഹരിയുടെ വഴി കണ്ടെത്തുകയായിരുന്നു. ആഴ്ചയിൽ രണ്ട് തവണ ബംഗളൂരുവിലേക്ക് യാത്ര പോകാറുളള ഇവരെ എക്‌സൈസ് നിരീക്ഷണം നടത്തിവരുകയായിരുന്നു.

Read Also: പുതിയ പരിഷ്കരണവുമായി ട്വിറ്റർ വീണ്ടും രംഗത്ത്! ജീവനക്കാരുടെ പാരന്റൽ ലീവ് വെട്ടിക്കുറച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button