Latest NewsNewsBusiness

ഡിജിറ്റൽ ബാങ്കിംഗ് സേവനം കൂടുതൽ വിപുലീകരിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്, ഇ- ബാങ്ക് ഗ്യാരന്റി സൗകര്യം അവതരിപ്പിച്ചു

നാഷണൽ ഇ- ഗവണേൻസ് സർവീസ് ലിമിറ്റഡുമായി ചേർന്നാണ് എ.പി.ഐ അടിസ്ഥാനമാക്കിയുള്ള കടലാസ് രഹിത ബാങ്ക് ഗ്യാരന്റി സംവിധാനം നടപ്പാക്കിയത്

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പുതിയ സംവിധാനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക് രംഗത്ത്. ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി സൗകര്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. നാഷണൽ ഇ- ഗവണേൻസ് സർവീസ് ലിമിറ്റഡുമായി ചേർന്നാണ് എ.പി.ഐ അടിസ്ഥാനമാക്കിയുള്ള കടലാസ് രഹിത ബാങ്ക് ഗ്യാരന്റി സംവിധാനം നടപ്പാക്കിയത്.

ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി സൗകര്യം ലഭ്യമാക്കുന്നതിനാൽ, ഉപഭോക്താവ് നേരിട്ട് സ്റ്റാമ്പ് പേപ്പർ വാങ്ങുകയോ, ഡോക്യുമെന്റ് പ്രിന്റ് എടുക്കുകയോ, നേരിട്ട് ഒപ്പ് വയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലായി പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ വേഗത്തിലുള്ള പ്രോസസിംഗ്, കുറഞ്ഞ ചെലവ്, ഉയർന്ന സുരക്ഷ, മെച്ചപ്പെട്ട ട്രാക്കിംഗ് തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുന്നതാണ്. ‘ഇ-ബാങ്ക് ഗ്യാരന്റി സൗകര്യം ബിസിനസ് കൂടുതൽ ആയാസരഹിതമാക്കാനും, സമയം ലാഭിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ്’, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.

Also Read: പെണ്ണുങ്ങൾക്ക് ഉമ്മ കൊടുത്തും ആണുങ്ങള്‍ക്ക് മസാജ് ചെയ്തും നിൽക്കുന്ന അഞ്ജൂ അല്ലെ പുറത്ത് പോകേണ്ടത്: വിമർശനവുമായി മനോജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button