KeralaLatest NewsNews

ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം: 17 പേർക്ക് പരിക്ക്

കൊച്ചി: ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു ഉണ്ടായ അപകടത്തില്‍ 17 പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല.

കുസാറ്റ് സിഗ്നലിനു സമീപം ആണ് അപകടം നടന്നത്. പരിക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരിക്ക് പറ്റിയവരില്‍ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button