Latest NewsNewsBusiness

ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ റിലയൻസിൽ നിന്നുള്ള ഈ കമ്പനിയും രംഗത്തേക്ക്

ഈ വർഷം ഒക്ടോബറോടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ജിയോ ഫിനാൻഷ്യൽ സർവീസസ് തയ്യാറെടുപ്പുകൾ നടത്തുമെന്നാണ് സൂചന

ഓഹരി വിപണിയിൽ ശക്തമായ സാന്നിധ്യം അറിയിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള പ്രമുഖ ധനകാര്യ സേവന കമ്പനിയായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റേഴ്സ് ലിമിറ്റഡ് (ആർഎസ്ഐഎൽ). ആർഎസ്ഐഎലിനെ പ്രത്യേക കമ്പനിയായി വിഭജിക്കാൻ ഓഹരി ഉടമകൾ അനുമതി നൽകിയതോടെയാണ് വിപണിയിൽ കൂടുതൽ സാന്നിധ്യം അറിയിക്കാൻ എത്തുന്നത്. ജിയോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ കമ്പനി അറിയപ്പെടുക. വിഭജനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതോടെ, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും, ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഒരു ഓഹരി വീതം ലഭിക്കുന്നതാണ്.

ഈ വർഷം ഒക്ടോബറോടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ജിയോ ഫിനാൻഷ്യൽ സർവീസസ് തയ്യാറെടുപ്പുകൾ നടത്തുമെന്നാണ് സൂചന. ബജാജ് ഫിനാൻസ്, പേടിഎം തുടങ്ങിയ വമ്പൻ എൻബിഎഫ്സികളാണ് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പ്രധാന എതിരാളികൾ. അതിനാൽ, എൻബിഎഫ്സി മുഖാന്തരമുള്ള റീട്ടെയിൽ വായ്പകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം, എൻബിഎഫ്സിയും ഫിൻടെകും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ചാനലായി ജിയോ ഫിനാൻഷ്യൽ സർവീസസ് പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിൽ സിബിഐ പരിശോധന

shortlink

Related Articles

Post Your Comments

Related Articles


Back to top button