Latest NewsKeralaNews

കൈക്കൂലി കേസ്: മുൻ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു

ഇടുക്കി: കൈക്കൂലി കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. ഇടുക്കി ജില്ലയിലെ, വട്ടവട ഗ്രാമപഞ്ചായത്തിൽ 2012ൽ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി ആർ ഷാജിയെയാണ് കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനാണ് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നരവർഷം കഠിന തടവിനും 55,000 രൂപ പിഴയുമാണ് ഇയാൾക്ക് ലഭിച്ച ശിക്ഷ.

Read Also: എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല, ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളിപ്പറഞ്ഞ് ഇടവേള ബാബു

2012ൽ വട്ടവട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി ആർ ഷാജി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ച കെട്ടിട ഉടമയിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെയാണ് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയായിരുന്ന പി ടി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടിയത്. ഇടുക്കി മുൻ വിജിലൻസ് ഡിവൈഎസ്പി രതീഷ് കൃഷ്ണനാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Read Also: വിവാഹം മുടങ്ങി, ഞങ്ങ‍ള്‍ക്ക് പിരിയേണ്ടിവന്നു, താലി കെട്ട് കഴിഞ്ഞപ്പോള്‍ മാറി നിന്ന് കരഞ്ഞു: കാര്‍ത്തിക്ക് സൂര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button