Latest NewsNewsIndia

രാജസ്ഥാനില്‍ എയര്‍ഫോഴ്‌സ് മിഗ് 21 വിമാനം തകര്‍ന്ന് വീണു: രണ്ട് മരണം

ജയ്പൂർ: രാജസ്ഥാനില്‍ വ്യോമസേനാവിമാനം വീടിന് മുകളിൽ തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. രണ്ടു സ്ത്രീകളാണ് മരിച്ചത്.

മിഗ്-21 എന്ന യുദ്ധവിമാനമാണ് രാജസ്ഥാൻ ദാബ്ലിയിലെ ഹനുമാൻഘട്ടിൽ തകർന്നുവീണത്. സുരത്ഘഡിൽ നിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.

പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button