Latest NewsNewsIndia

ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം, ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

ഉദ്യോഗസ്ഥർ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ പൊതു യൂണിഫോം ധരിക്കുന്നതിലൂടെ സാധിക്കുന്നതാണ്

ഇന്ത്യൻ സൈന്യത്തിലെ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. ബ്രിഗേഡിയറിനും, മറ്റു ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് പുതിയ യൂണിഫോം നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് 1 മുതലാണ് പൊതു യൂണിഫോം എന്ന തീരുമാനം പ്രാബല്യത്തിലാകുന്നത്. പെരന്റ് കേഡറും നിയമനവും പരിഗണിക്കാതെയാണ് ബ്രിഗേഡിയറിനും, ഉയർന്ന റാങ്കിലുമുള്ള ഉദ്യോഗസ്ഥർക്കും പൊതുവായ യൂണിഫോം നൽകുക എന്ന തീരുമാനത്തിലേക്ക് ഇന്ത്യൻ സൈന്യം എത്തിയത്.

എല്ലാ ഉദ്യോഗസ്ഥർക്കും പൊതു യൂണിഫോം നൽകുന്നതിലൂടെ ന്യായവും നീതിയുക്തവുമായ ഇന്ത്യൻ സൈന്യം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ്. കൂടാതെ, ഉദ്യോഗസ്ഥർ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ പൊതു യൂണിഫോം ധരിക്കുന്നതിലൂടെ സാധിക്കുന്നതാണ്. ഉന്നത ഉദ്യോഗസ്ഥരുടെ തലപ്പാവ്, റാങ്ക് ബാഡ്ജുകൾ, ഗോർജറ്റ് പാച്ചുകൾ, ബെൽറ്റുകൾ, ഷൂസുകൾ എന്നിവ പൊതുവായിരിക്കും. അതേസമയം, കേണൽമാരും, സൈന്യത്തിലെ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരും ധരിക്കുന്ന യൂണിഫോമിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read: ഇത് ഐഎസിന് എതിരെയാണ് അല്ലാതെ ഇസ്ലാമിന് എതിരെയല്ലെന്ന് ആദ്യം മനസിലാക്കൂ: വൈറലായി പദ്മ കുമാറിന്റെ വാക്കുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button