KottayamLatest NewsKeralaNattuvarthaNews

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം

കോട്ടയം: നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. കോട്ടയം മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം. ആക്രമണത്തിൽ കെയൊടിഞ്ഞ നേഹ ചികിത്സയിലാണ്.

ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിക്ക് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് കുത്തിവെപ്പ് നൽകുന്നതിന് വേണ്ടിയാണ് നേഹ എത്തിയത്. ഉടൻ തന്നെ ഇയാൾ നേഹയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. പരിശോധനയിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഭർത്താക്കൻമാർ ഗൾഫിലുള്ള നിരവധി സ്ത്രീകളുമായി ബന്ധം, സ്‌ക്രീൻ ഷോട്ടുകൾ നിരവധി: മീശ വിനീത് എന്ന ഞരമ്പന്റെ സ്വഭാവം പുറത്ത്

തുടർന്ന്, നേഹ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. നേഹയുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നഴ്‌സിനെ ആക്രമിച്ച രോഗിയെ ഡിസ്ചാർജ് ചെയ്ത ശേഷം പറഞ്ഞുവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button