KeralaLatest NewsNewsWomenLife Style

‘ഒരു ചാൻസ് പോലും ഇല്ലാതെ ഇരുന്നിട്ടും 12 മക്കളെ പ്രസവിച്ചു, പത്ത് കുഞ്ഞുങ്ങളെ നഷ്ടമായി’:പൊരുതി ജയിച്ച കഥ പറഞ്ഞ് അന്നമ്മ

ഉഷ മാത്യു എന്ന അന്നമ്മയുടെ ജീവിത കഥ മറ്റുള്ളവർക്ക് പ്രചോദനം ആകുന്നതാണ്. കണ്ടൻണ്ട് ക്രിയേറ്ററും സംരംഭകയുമായ അന്നമ്മ ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ നിരവധിയാണ്. പ്രതിസന്ധികൾക്കിടയിലും തന്റെ ജീവിതം തിരിച്ച് പിടിച്ച കഥ അന്നമ്മ ജോഷ്ടോക്കിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. കല്യാണം കഴിഞ് രണ്ടു വർഷത്തിനുശേഷമാണ് അന്നമ്മയ്ക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഇതുവരെ പന്ത്രണ്ട് കുട്ടികളാണ് അന്നമ്മയ്ക്ക് ഉണ്ടായത്. എന്നാൽ, അതിൽ പത്ത് പേരെ ഇവർക്ക് നഷ്ടമാവുകയായിരുന്നു.

‘കല്യാണം കഴിഞ് രണ്ടു വർഷത്തിനുശേഷമാണ് എനിക്ക് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഏഴാമത്തെ മാസം പെട്ടെന്ന് പ്രസവിക്കുകയായിരുന്നു. പക്ഷേ അതിനു പിന്നാലെ കുഞ്ഞ് മരിച്ചുപോയി. വീണ്ടും ഗർഭിണിയായപ്പോൾ കുഞ്ഞിനോടൊപ്പം തന്നെ ജസ്റ്റേഷനൽ ഡയബറ്റിങ് എന്ന സംഭവം വളരുന്നതായി തിരിച്ചറിഞ്ഞു. പലർക്കും ഈ രോഗം വരുന്നതാണെങ്കിലും ആ സമയത്ത് എനിക്കും മറ്റൊരാൾക്ക് മാത്രമേ കേരളത്തിൽ അത് റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ. നമ്മൾ എത്ര ഇൻസുലിൻ നമ്മുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നവോ അതിനനുസരിച്ച് ഷുഗർ ലെവൽ കൂടിവരുന്ന അവസ്ഥയാണ്. ആ സമയത്തൊക്കെ എനിക്ക് 200ന് മുകളിൽ ഷുഗർ ഉണ്ടായിരുന്നു. എന്നാൽ അമ്മയാകണമെന്ന് ആഗ്രഹം കൊണ്ട് ഞാൻ മുന്നോട്ടുപോയി. അങ്ങനെ എന്റെ രണ്ടാമത്തെ മകൻ സാരംഗ് അവനെ എട്ടുമാസം ഉള്ളപ്പോൾ സിസേറിയൻ ചെയ്തു പുറത്തെടുത്തു.

പ്രസവം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർമാർ പറഞ്ഞു, ഇനി എനിക്ക് ഗർഭിണിയാകാൻ സാധിക്കില്ലെന്ന്. അങ്ങനെ ഒരു നാല് വർഷം പൂർണ്ണമായി ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മകനു മൂന്നാല് വയസ്സായപ്പോൾ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. അവനൊപ്പം സ്കൂളിൽ പഠിക്കുന്ന കൂട്ടുകാർക്ക് മൂന്നും നാലും സഹോദരങ്ങളുണ്ട് എന്ന് പറഞ്ഞ് വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തി. എന്നും അവൻ വീട്ടിലേക്ക് വരുന്നത് കരഞ്ഞു കൊണ്ടാണ്. എനിക്ക് മാത്രം എന്താണ് ഒരു അനിയനും അനുജത്തിയും ഇല്ലാത്തതെന്ന് ചോദിച്ചു. പതിയെ അവൻ ഡിപ്രസ്ഡ് മൂഡിലേക്ക് പോയപ്പോൾ എന്റെ മുത്തിന് ഒരു കുഞ്ഞുവാവയെ തരാമെന്ന് ഞാൻ പറഞ്ഞു. അതാണ് ഞങ്ങളുടെ ഇപ്പോഴത്തെ സിത്താര. അവൾക്ക് 12 വയസ്സായി. ഞാൻ കൃത്യമായി പറയുകയാണെങ്കിൽ പന്ത്രണ്ടാമത്തെ മകളാണ് എൻറെ സിത്താര.

ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് ഒന്ന് പ്രസവിക്കാൻ വലിയ ബുദ്ധിമുട്ടുള്ളപ്പോൾ ഞാൻ പ്രസവിച്ചത് 12 തവണയാണ്. അതിൽ മൂന്നെണ്ണം സിസേറിയൻ ആയിരുന്നു. ഇപ്പോൾ കല്യാണം കഴിക്കുന്നവർ കേൾക്കുക, കുഞ്ഞുങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്നവരും ഇത് കേൾക്കുക ‘ഒരു ശതമാനം പോലും ചാൻസില്ലാത്തയിടത്ത് നിന്നാണ് ഞാൻ 10 മക്കളെ എൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടിട്ട് വീണ്ടും പ്രതീക്ഷയോടെ കാത്തിരുന്നത്’. ഇത് കേൾക്കുന്നവർ വിചാരിക്കും അബോർഷൻ ആണെന്ന്. എന്നാൽ അല്ല എന്റെ കുഞ്ഞിൻറെ തുടുപ്പ് ഉള്ളിൽ കേട്ടതിനുശേഷം ആണ് അവരെ നഷ്ടപ്പെട്ടത്’, അന്നമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button