KeralaLatest NewsNews

ആൾക്കൂട്ട കൊലപാതകത്തിൽ സാംസ്ക്കാരിക നായകർ പുലർത്തുന്ന മൗനം അറപ്പുളവാക്കുന്നു – യുവമോർച്ച

കോഴിക്കോട്: കേരളത്തിലെ ആൾക്കൂട്ട കൊലപാതകങ്ങളിൽ സാംസ്ക്കാരിക നായകർ പുലർത്തുന്ന മൗനത്തിനെതിരെ ശബ്ദമുയർത്തി യുവമോർച്ച. കേരളം കടന്ന് പോകുന്ന ഏറ്റവും ആപത്കരമായ സാഹചര്യമാണ് മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകത്തിൽ കാണാൻ കഴിയുന്നതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. മലപ്പുറത്ത് ഉണ്ടായത് ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ന്യായീകരിക്കാൻ ആരും തയ്യാറാകണ്ടെന്നും ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നവരും ഇതിനെതിരെ പ്രതികരിക്കാത്തവരും സാംസ്ക്കാരിക കേരളത്തിന്റെ ശാപമാണ് എന്നും പ്രഫുൽ വ്യക്തമാക്കി.

സാംസ്ക്കാരിക നായകർ പുലർത്തുന്ന മൗനം ഭയപ്പെടുത്തുന്നെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു. ബീഹാർ സ്വദേശി മനുഷ്യനാണെന്ന് ഉറച്ച് വിളിച്ച് പറയാൻ ആരെയാണ് സാംസ്ക്കാരിക നായകർ ഭയപ്പെടുന്നത്. സംസ്ഥാനത്തെ ക്രമ സമാധാന നില തകർന്നിരിക്കുകയാണെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

അതേസമയം, കിഴിശേരി തവനൂർ ഒന്നാം മൈലിൽ ആൾക്കൂട്ട മർദനത്തിൽ ബിഹാർ സ്വദേശി രാജേഷ് മാഞ്ചി (36) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ ഒമ്പതുപേരെയും റിമാൻഡ് ചെയ്തു. അമ്പതിലേറെ പേരെ ചോദ്യംചെയ്തു. അറസ്റ്റിലായ എട്ടുപേർ കഴിഞ്ഞദിവസം റിമാൻഡുലായിരുന്നു. ഒമ്പതാം പ്രതിയായ ഒന്നാം മൈൽ സ്വദേശി പാട്ടുകാരൻ സൈനുൽ ആബിദി (29)നെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. സ്ഥലത്തെ സിസിടിവി കാമറയുടെ ഡിവിആർ എടുത്തുമാറ്റിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കൽ കുറ്റമാണ് ചുമത്തിയത്‌. ഇയാൾ ഒളിപ്പിച്ച ഡിവിആർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തെളിവെടുപ്പിനുശേഷം റിമാൻഡ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button